മാര്‍ച്ചും ധര്‍ണ്ണയും നടത്തി കേരള ഗസറ്റഡ് ഓഫീസര്‍സ് അസോസിയേഷന്‍
മാനന്തവാടി: ജനാധിപത്യവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷബദലുകളെ ശക്തിപ്പെടുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍വ്വചിത പെന്‍ഷന്‍ ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, വര്‍ഗ്ഗീയ ഫാസിസത്തെ ചെഖുക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കേരള ഗസറ്റഡ് ഓഫീസര്‍സ് അസോസിയേഷന്‍ നടത്തുന്ന ജില്ലാ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും പ്രചരണാര്‍ത്ഥം നടത്തുന്ന വനിതാ പ്രചരണ വാഹന ജാഥ രണ്ടാം ദിനം വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ആരംഭിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജാഥ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡോ.ഗിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഞ്ചു കെ.ബി അധ്യക്ഷയായിരുന്നു. അനിത പി.ഡി ജില്ലാ മാര്‍ച്ചിന്റെ മുദ്രാവാക്യങ്ങള്‍ വിശദീകരിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ദേവകി ടീച്ചര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.






Leave a Reply