ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു
കൽപ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് മാർച്ച് മലവയലിൽ നിന്നാരംഭിച്ചു. ബ്രഹ്മഗിരി സൊസൈറ്റി വിവിധ പ്രോജക്ടുകളുടെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാനുള്ള കുടുംബശ്രീ പ്രവർത്തകരും ക്ഷീരകർഷകരും ശമ്പളം മുടങ്ങിയ ജീവനക്കാരും അടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.പ്രതിഷേധക്കാരെ തടയാൻ മഞ്ഞാടിയിൽ സൊസൈറ്റിക്ക് മുന്നിൽ വൻ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. സൊസൈറ്റിക്ക് മുന്നിൽ ബാരിക്കേഡ് വെച്ച് കവചമൊരുക്കിയിരിക്കുകയാണ്.





Leave a Reply