May 12, 2024

നെല്‍ വിത്ത് വിതരണം ചെയ്തു

0
Img 20230624 193905.jpg
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്‍വിത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 8 ടണ്‍ നെല്‍വിത്താണ് കര്‍ഷകര്‍ക്ക് പഞ്ചായത്ത് കൃഷിഭവന്‍ മുഖേന വിതരണം ചെയ്തത്. ചടങ്ങില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *