August 4, 2026

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകും :കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
eiXJU5Y68650.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം മഴ ശക്തമാകാന്‍ സാഹചര്യമൊരുക്കുമെന്നാണ് അറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് അറിയിപ്പ് ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴും മഴയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷത്തില്‍ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്ക്. വയനാട് ജില്ലയില്‍ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയില്‍ ഇത് 73% ശതമാനം ആണ്. കാലവര്‍ഷ മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാസര്‍കോട് ജില്ലയില്‍ ഇതുവരെ 74 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *