അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം :ലഹരി വിരുദ്ധ റാലി നടത്തി
ജൂൺ 26 അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് വിവിധ സംഘടനകളേയും പത്തോളം സ്കൂളിലേയും കോളേജിലേയും വിദ്യാർത്ഥികളേയും റോട്ടറി ക്ലബ്ബ്, റേഡിയോ മാറ്റൊലി എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി വയനാട് ജില്ലാ കളക്ടർ ഡോ: രേണുരാജ് ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. എ.ഡി.എം ഷാജു
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിയിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. നിശ്ചലദൃശ്യങ്ങൾ, ഫ്ലാഷ് മോബ് , സ്കിറ്റുകൾ എന്നിവയുടെ അകമ്പടിയോടുകൂടി റാലി കൽപ്പറ്റ മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിൽ അവസാനിച്ചു. സമാപന സമ്മേളനവും ഒരാഴ്ച നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധചരണത്തിന്റെ ഉദ്ഘാടനവും കൽപ്പറ്റ എം.എൽ.എ അഡ്വ : ടി സിദ്ദിഖ് നിർവഹിച്ചു. കേയംതൊടി മുജീബ് മുൻസിപ്പൽ ചെയർമാൻ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വയനാട് ഷാജി കെ എസ് , കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ .റ്റി ,
കൽപ്പറ്റ എക്സസൈസ് ഇൻസ്പെക്ടർ ബാബുരാജ് . പി , കൽപ്പറ്റ വാർഡ് കൗൺസിലർ കെ അജിത ,ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ പ്രിയാസേനൻ , രാജു പി എം അസി ഗവ: റോട്ടറി ക്ലബ് , Fr. ബിജോ സ്റ്റേഷൻ ഡയറക്ടർ റേഡിയോ മാറ്റൊലി, ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ ഫെബിന .വി .റൗഫ് എന്നിവർ പങ്കെടുത്തു.






Leave a Reply