November 5, 2026

പുലിക്കാട് ‘ബാസ്ക് ഓഫീസ് ആരംഭിച്ചു

0
ei51BE742780.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:പുലിക്കാട് ബാസ്ക് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ക്ലബ്‌ പ്രസിഡന്റ്‌ സാലിം കെ.കെ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം നിസാർ കൊടക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
അൻവർ സി, ഹാരിസ് കുന്നത്ത്, റാഷിദ്‌ വി.സി, മുജീബ് കെ.കെ, സി.ഹാരിസ്,നാസർ കെ തുടങ്ങിയവർ സംസാരിച്ചു.ക്ലബിന്റെ പരിധിയിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.
വടംവലി,കേരംസ്,ചെസ്സ്, ലുഡോ,ബൈക്ക് സ്ലോ റേസിംഗ്,സൈക്കിൾ സ്ലോ റേസിംഗ്,ചാക്കിൽ തുള്ളൽ,ഫുട്ബോൾ ഷൂട്ട്‌ ഔട്ട്‌ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളായ മത്സര പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *