വീടിന് നേരെ കാട്ടാനയുടെ ആക്രമണം: വീടിന്റെ ഷെഡ് പൂര്‍ണ്ണമായും തകര്‍ത്തു
തൃശിലേരി: തൃശിലേരി മുത്തുമാരിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. വീടിന്റെ ഷെഡ് പൂര്‍ണ്ണമായും തകര്‍ത്തു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വടക്കേ കടവന്നൂര്‍ ആന്റണിയുടെ വീടിന്റെ ഒരു ഭാഗമാണ് ആന തകര്‍ത്തത്.പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന വീട് ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാര്‍ഷിക ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ബഹളം വെച്ചതോടെ കാട്ടാന പിന്തിരിയുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് നിരന്തരമായി കാട്ടാനയുടെ സാന്നിധ്യമുണ്ടെന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് സ്ഥിരമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.





Leave a Reply