യുവധാര വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന് തുടക്കമായി
കൽപ്പറ്റ :ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാര വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ' ഇന്ത്യയെ പുനർവായിക്കുക' എന്ന മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന യുവധാര വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഐ എ എസ് റാങ്ക് ഹോൾഡർ ഷെറിൻ ഷഹാനയെ ആദ്യവരിക്കാരിയായി ചേർത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ കെ ആർ ജിതിൻ , ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റിയംഗം ഷെജിൻ ജോസ്, സഫ്നാദ്, ഷംസുൽ ഹുദ എന്നിവർ പങ്കെടുത്തു.






Leave a Reply