വെള്ളമുണ്ടയും ഇനി സമ്പൂർണ ആസ്ബറ്റോസ് മുക്ത ഹൈസ്കൂൾ ഡിവിഷൻ
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ഇനി
ആസ്ബറ്റോസ് മുക്തം.സമ്പൂർണ ആസ്ബറ്റോസ് മുക്ത ഡിവിഷന്റെ ഔദ്യോഗിക പ്രഖ്യാപനം വരാമ്പറ്റ ഗവ.ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
സ്റ്റുഡന്റസ് ഫ്രണ്ട്‌ലി
ആന്റി ആസ്ബറ്റോസ് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നടമുറിച്ചുകൊണ്ട് അദ്ദേഹം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ ഷൈബു എൻ.കെ,
നൗഷിദ ഖാലിദ്,സാജിറ ബീഗം,മുഹമ്മദ് ഷാഫി, അബ്ദുൽ ഗഫൂർ എം.കെ, റഷീദ് ഇ, ഹാരിസ് ഇ,സുരേഷ് കൊടുവാട്ടിൽ, അലി കൊടുവേരി തുടങ്ങിയവർ സംസാരിച്ചു.
ആസ്‌ബറ്റോസ് മേൽക്കൂരകൾക്ക് ചൂടുപിടിക്കുമ്പോൾ അവയിൽ നിന്ന് ചെറിയ അദൃശ്യമായ നാരുകൾ വായുവിൽ പടരുകയും മിസോത്തിലിയോമൊ എന്ന ക്യാൻസറിന് കാരണമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദേശരാജ്യങ്ങളിൽ എല്ലാം അതുകൊണ്ടുതന്നെ ആസ്ബസ്‌റ്റോസിനെ ഒരു നിശബ്ദ കൊലയാളി ആയിട്ടാണ് വിലയിരുത്തുന്നത്. ഈ ക്യാൻസർ ബാധിച്ച് പ്രതിവർഷം മൂന്നു ലക്ഷത്തിലധികം പേരാണ് ലോകമെമ്പാടും മരണപ്പെടുന്നത്. അതുകൊണ്ടുതന്നെ പല വികസിത രാജ്യങ്ങളും ഈ നിശബ്ദ കൊലയാളിയെ വർഷങ്ങൾക്കു മുൻപേ നിരോധിച്ചിരുന്നു.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് ഇവയെ പൂർണമായി നീക്കം ചെയ്യാൻ സർക്കാരും കോടതിയുമൊക്കെ കൃത്യമായ ഇടപെടൽ നടത്തിയതാണ്.
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ അവശേഷിക്കുന്ന അവസാനത്തെ ആസ്‌ബറ്റോസ് മേൽക്കൂരയായ വാരാമ്പറ്റ ഹൈസ്കൂളിലെ ഏതാനും ക്ലാസ്സ് റൂം മേൽക്കൂര കൂടി മാറ്റിപ്പണിതതോടെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും കേരളത്തിലെ സമ്പൂർണ
ആസ്ബറ്റോസ് മുക്ത ഹൈസ്കൂളുകളാകുന്ന ഡിവിഷനായി മാറിയിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 17 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
യുഎൻ ദുരന്ത നിവാരണ വിഭാഗത്തിലെ തലവനും പ്രകൃതി വ്യവസായ ദുരന്ത വിദഗ്ധനുമായ മുരളി തുമ്മാരുകുടി തൻറെ അച്ഛൻ മിസോത്തിലിയോമ എന്ന ശ്വാസകോശത്തിന്റെ ആവരണത്തിൽ ഉണ്ടാക്കുന്ന കാൻസർ ബാധിച്ചാണ് മരണപ്പെട്ടത് എന്നും അതിനു കാരണം ആസ്ബസ്റ്റോസ് നാരുകൾ ശ്വസിക്കുന്നത് ആണെന്നും ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
വിദേശരാജ്യങ്ങളിൽ ഇത്തരം ക്യാൻസർ ബാധിച്ച് മരിച്ചവർക്ക് ഭീമമായി നഷ്ടപരിഹാരം നൽകി പല കമ്പനികളും പാപ്പരാകുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
വിദ്യാലയങ്ങൾ ജനകീയ ഇടപെടലുകളിലൂടെയും സർക്കാർ സഹായത്തോടെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന പുതിയകാലത്ത് അതോടൊപ്പം ഉയരാൻ വെള്ളമുണ്ട ഡിവിഷനിലെ വിദ്യാലയങ്ങളും സർവ്വ സജ്ജമായി മാറിയിരിക്കുകയാണെന്ന് ഡിവിഷൻ മെമ്പർ കൂടിയായ ജുനൈദ് കൈപ്പാണി പറഞ്ഞു.






Leave a Reply