സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: പുൽപ്പള്ളിയിൽ യുവാവ് മരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കുറിച്ചിപ്പറ്റ വനഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാക്കം മാനിക്കാട്ടിൽ തിമ്മപ്പൻ്റെ മകൻ സരീഷ്(35) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ പള്ളിച്ചിറ ദിനേശന്(36) അപകടത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ മാനന്തവാടിയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.





Leave a Reply