June 7, 2026

ദുക്റാന തിരുനാൾ ആചരണവും മണിപ്പൂർ സമാധാന പ്രാർത്ഥന കൂട്ടായ്മയും നടത്തി

0
20230704_111114.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :വയനാട്ടിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന പുൽപ്പള്ളി ശിശുമലയിൽ തിങ്കളാഴ്ച രാവിലെ മലകയറ്റവും തുടർന്ന് ഒമ്പത് മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും മണിപ്പൂർ മേഖലയിൽ സമാധാന സംജാതമാകുന്നതിന് വേണ്ടി പ്രാർത്ഥനാ കൂട്ടായ്മയും നടത്തി . ഭാരത മക്കൾക്ക് വിശ്വാസം പകർന്നു തന്ന തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷത്തിലേക്കും, സമാധാന പ്രാർത്ഥന കൂട്ടായ്മയിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്ത് വികാരി ഫാ: ബിജു മാവറ ആശംസകൾ അർപ്പിച്ചു.
ജനങ്ങൾ മണിപൂരിൽ സമാധാന അന്തരീഷമുണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ പൂർവ്വം കുരിശു മല കയറി.കൈകാരന്മാരായ ജോസ് പള്ളത്ത്, ജോയൽ കാട്ടാംകോട്ടിൽ സേവിയർ അരിമാലിയിൽ തങ്കച്ചൻ മുളകനാൽ എന്നിവർ നേതൃത്വം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *