ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
കോളേരി: കൃഷ്ണവിലാസ് എ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ശ്യാം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചത്. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply