November 7, 2026

ദുരന്തമുഖത്ത് അടിയന്തര രക്ഷാപ്രവർത്തനവുമായി സിഐടിയുവിന്റെ ‘റെഡ് ബ്രിഗേഡ്’ വയനാട്ടിൽ സജ്ജമായി

0
IMG-20261012-WA0133
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അടിയന്തര രക്ഷാപ്രവർത്തനവുമായി ഓടിയെത്താൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ സന്നദ്ധസേനയായ ‘റെഡ് ബ്രിഗേഡ്’ വയനാട്ടിൽ സജ്ജമായി. സംസ്ഥാനമൊട്ടാകെ യൂണിയന്റെ നേതൃത്വത്തിൽ സന്നദ്ധസേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് വയനാട് ജില്ലയിലും റെഡ് ബ്രിഗേഡ് നിലവിൽ വന്നത്. വാഹനാപകടങ്ങൾ, പ്രളയം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം ലഭിച്ച 100 പേരുടെ ആദ്യഘട്ട പാസിംഗ് ഔട്ട് പരേഡ് സിഐടിയു വയനാട് ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി നിർവഹിച്ചു. പി.വി. സഹദേവൻ അധ്യക്ഷനായ ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. രാമചന്ദ്രൻ, പി.കെ. അബു, കെ.ജെ. തോമസ് എന്നിവർ സംസാരിക്കുകയും കെ.സി. യോഹന്നാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *