മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മാരക മയക്കുമരുന്നായ എം. ഡി. എം. എ വേട്ട
മുത്തങ്ങ : മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മാരക മയക്കുമരുന്നായ എം. ഡി. എം. എ വേട്ട. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂർ-ബത്തേരി ബസിലെ യാത്രകാരനായ അർഷിദ് (25 )നിന്നും 39.43 ഗ്രാം എം ഡി എം എയുമായി പിടികൂടിയത്.മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ കെ.സുനിൽകുമാർ എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ,ഷാഫി ഒ എന്നിവർ പങ്കെടുത്തു.






Leave a Reply