November 7, 2026

കെ.പി.സി.സി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

0
20230713_193239.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  മേപ്പാടി : കെ.പി.സി.സി സാംസ്ക്കാര സാഹിതിയുടെ മേപ്പാടി മണ്ഡലം കമ്മിറ്റി രൂപീകരണം ഐഎൻടിയുസി ഓഫീസിൽ വച്ച് നടന്നു. മേപ്പാടി പഞ്ചായത്തിലെ കലാ സാംസ്കാരിക രംഗത്തുള്ളവരുടെ കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗം കൽപ്പറ്റ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ബി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക മേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഒ . ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.. കെപിസിസി സംസ്ക്കാരസാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർസുന്ദർരാജ് എടപ്പെട്ടി, രാജു ഹെജമാടി, ടി. എ.മുഹമ്മദ്, യൂനസ് ചുളിക്ക, മജീദ് എൻ , കെസുജാത, ശ്രീജ.കെ, നോറിസ്, ബീരാൻ ചെമ്പോത്തറ,രവീന്ദ്രൻ സി, ബെൽസർ, രവി വിത്തുകാട്,പ്രസാദ്, ഷീജ, ജിനീഷ് എന്നിവർ സംസാരിച്ചു., മണ്ഡലം ചെയർമാനായി വയനാട് സക്കറിയാസിനെയും, കൺവീനറായി എൻ മജീദിനെയുംട്രഷറായി റീന കോട്ടനാട് എന്നിവരെയും തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news