November 9, 2026

വയനാട്ടിലും ട്രെയിൻ ചൂളംവിളിക്കുമോ? മെട്രോമാന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ പ്രതീക്ഷയോടെ ബത്തേരി; ഇ. ശ്രീധരൻ ഇന്ന് ബത്തേരിയിലെത്തും

0
IMG-20261107-WA0096
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാടൻ മലമടക്കുകളിൽ ട്രെയിനിന്റെ ചൂളംവിളി ഉയരുമോ എന്ന ചോദ്യത്തിന് പ്രതീക്ഷ പകർന്ന് മെട്രോമാൻ ഇ. ശ്രീധരന്റെ പുതിയ ഹൈസ്പീഡ് റെയിൽവേ പദ്ധതി. സംസ്ഥാനത്തുടനീളം ഹൈസ്പീഡ് റെയിൽവേ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ വയനാടിന് മുൻഗണന നൽകണമെന്ന് നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയും വയനാട് ചേമ്പർ ഓഫ് കോമേഴ്സും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് ബത്തേരിയിലെത്തും.

 

കോഴിക്കോട്ടുനിന്ന് ആരംഭിച്ച് സുൽത്താൻ ബത്തേരിയിൽ അവസാനിക്കുന്ന രീതിയിലാണ് നിർദ്ദിഷ്ട ഹൈസ്പീഡ് റെയിൽവേ പാത വിഭാവനം ചെയ്തിരിക്കുന്നത്. കൊടുവള്ളി, അടിവാരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാവുക. കോഴിക്കോട് നിന്ന് വെറും 35 മിനിറ്റ് കൊണ്ട് ട്രെയിൻ സുൽത്താൻ ബത്തേരിയിലെത്തും. ചുരം മേഖലകളിൽ ടണൽ മാർഗ്ഗവും മറ്റ് പ്രദേശങ്ങളിൽ ഫില്ലറുകൾക്ക് മുകളിലൂടെയുള്ള വയഡക്റ്റുകൾ വഴിയുമാണ് റെയിൽ പാത നിർമ്മിക്കുക.

 

ഈ ഹൈസ്പീഡ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അയൽ സംസ്ഥാനങ്ങളായ കർണാടകയിലെ മൈസൂരുമായും തമിഴ്‌നാടുമായും എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. കൂടാതെ, കാലങ്ങളായി ചർച്ചയിലുള്ള നിർദ്ദിഷ്ട നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാതയുമായി ഇതിനെ ബന്ധിപ്പിക്കാനും കഴിയും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *