പിതൃമോക്ഷ സുകൃതം തേടി ആയിരങ്ങൾ തിരുനെല്ലിയിലെത്തി
തിരുനെല്ലി: തെക്കൻ കാശിയെന്ന് പുകഴ് പെറ്റ തിരുനെല്ലി ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിയെത്തി. പാപനാശിനിയിൽ ഈറനണിഞ്ഞ് തന്ത്രിമാർ ചൊല്ലി കൊടുത്ത മന്ത്രങ്ങൾ ഏറ്റ് ചൊല്ലി പരേതാത്മാക്കൾക്കുള്ള കർമ്മങ്ങൾ നടത്തി ക്ഷേത്ര ദർശനവും കഴിഞ്ഞാണ് ഭക്തർ മടങ്ങുന്നത്. പുലർച്ചെ തന്നെ ചടങ്ങുകൾ തുടങ്ങി. ഭക്തജന തിരക്കിൽ ഗതാഗത കുരുക്കുമുണ്ടായി.
ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് സ്വർഗ്ഗപ്രാപ്തി നേടുമെന്നും അല്ലെങ്കിൽ ഭഗവാനിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്നും, വൈകുണ്ഠ പ്രാപ്തി നേടുമെന്നും വിശ്വാസമുണ്ട്. അതിനാൽ അനേകരാണ് ഇവിടെ പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവ നടത്താൻ എത്തിച്ചേരുന്നത്.കൂടാതെ തൃശ്ശിലേരിയിലുള്ള ക്ഷേത്രത്തിലെ മഹാദേവന് വിളക്കുവച്ച്, പാപനാശിനി എന്ന അരുവിയിൽ കുളിച്ചു പിതൃക്കൾക്ക് ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് രീതിയും ഭക്തർ പിന്തുടരുന്നു.






Leave a Reply