June 27, 2026

ഇന്ന് കർക്കിടകം ഒന്ന് ; രാമായാണമാസാരംഭം

0
eiXK4W764478.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം എന്നൊക്കെ അറിയപ്പെടുന്നു.  
വീടുകളിലും ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും എഴുത്തച്ഛന്റെ ആദ്ധ്യാത്മിക രമായണത്തിലെ വരികൾ മുഴങ്ങുന്ന ദിനങ്ങൾ.ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്.
കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു.
    മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ' നടത്തുന്നതും കർക്കടകത്തിലാണ്.
അതുകൊണ്ട് തന്നെ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ 'എണ്ണത്തോണി' മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *