തൂവാല സ്പർശം പദ്ധതിക്ക് തുടക്കം
പുളിഞ്ഞാൽ:
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന
'തൂവാല സ്പർശം' പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പരിധിയിലെ
പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസ്സുകളുമാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു.സദ്ഗമയ ജില്ലാ കൺവീനവർ
ഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ
ഡോ.ദീദി ജോയ്,
ഹെഡ്മിസ്ട്രെസ് ഉഷാകുമാരി,
ഖത്തർ യു.എൻ.ഐ.ക്യു പുരസ്‌കാര ജേതാവ് ലത്തീഫ് സി. പി., നാസർ. കെ, രോഹിത് എം. കെ തുടങ്ങിയവർ സംസാരിച്ചു.
കുട്ടിക്കാലം മുതൽ തന്നെ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വ്യക്തിഗത ശുചിത്വത്തിന്റെ വശങ്ങൾ പഠിപ്പിക്കുന്നതും ഒരു കൂട്ടം ശുചിത്വ രീതികൾ മനസ്സിലാക്കുവാനും ഉതകുന്ന ക്ലാസുകൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിദഗ്ദരുടെ സഹായത്തോടെ നൽകും.
കുട്ടികൾക്കുള്ള വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും കുട്ടികളെ വ്യക്തിഗത ശുചിത്വ നിയമങ്ങൾ പാലിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളും ഉൾപെടുത്തിയാണ് ക്ലാസുകൾ ക്രമീകരിക്കുക.
വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തൂവാല സ്പർശത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികളെ തൂവാല ഉപയോഗിക്കാന്‍ ശീലിപ്പിക്കുയാണ് സൗജന്യ തൂവാല വിതരണത്തിലൂടെ ചെയ്യുന്നത്. ഇതുവഴി വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങള്‍ തടയാനാവുമെന്ന അവബോധം കുട്ടികളില്‍ സൃഷ്ടിച്ചെടുക്കാനാവുമെന്നാണ് കണക്ക് കൂട്ടല്‍.
വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.






Leave a Reply