ഉഴവൂർ വിജയനെ അനുസ്മരിച്ചു
വെള്ളമുണ്ട :
മുൻ എൻ സി പി സംസ്ഥാന പ്രസിഡണ്ടും പ്രഗ ഭവാക്മിയും ആയിരുന്ന ഉഴവൂർ വിജയൻ മരിച്ചിട്ട് ജൂലൈ 23ന് ആറു വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ എൻ എൽ സി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛയാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
നാഷണൽ ലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ കെ സി അധ്യക്ഷത വഹിച്ചു.എൻ സി പി സംസ്ഥാന സെക്രട്ടറി . സി.എം ശിവരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോണി കൈതമറ്റം സംസ്ഥാന കമ്മിറ്റി അംഗം അനൂപ് ജോജോ , കിസാൻ സഭ ബ്ലോക്ക് പ്രസിഡന്റ് സിബി എൻ. എം , എൻ എൽ സി ജില്ലാ നേതാക്കളായ ബാബു കൊക്കാല , തങ്കച്ചൻ.എൻ , നോബിൾ ജോൺസൺ , റിജേഷ് തുടങ്ങിയവർ സംസാരിച്ചു.






Leave a Reply