August 2, 2026

എം.ജെ. എസ്. എസ്. എ മീനങ്ങാടി മേഖല അധ്യാപക പൊതുയോഗവും അനുമോദനവും

0
IMG_20230724_183123.jpg
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:
മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ മീനങ്ങാടി മേഖല അധ്യാപക പൊതുയോഗവും അനുമോദന സമ്മേളനവും മഞ്ഞപ്പാറ മോർ അന്തോണിയോസ് ദേവാലയത്തിൽ നടത്തി . വികാരി റവ ഫാ. തോമസ് നീരാട്ടിൽ അധ്യക്ഷത വഹിച്ചു, അസോസിയേഷൻസെക്രട്ടറി ടി.വി സജീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഫാ. ജോർജ് തോമസ് സന്ദേശം നൽകി.അസോസിയേഷൻസെക്രട്ടറി ടി.വി. സജീഷ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ബേബി, മലബാർ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, മലബാർ ഭദ്രാസന സെക്രട്ടറി ജോൺ ബേബി എന്നിവരെ യോഗത്തിൽ അനുമോദിച്ചു. ഫാ.എൽദോ അതിരംപുഴയിൽ
ഫാ. അജു ചാക്കോ . ഫാ. വർഗീസ് കക്കാട്ടിൽ, ഫാ. എൽദോ മനയത്ത്, ഫാ. സിനു ചാക്കോ ആശംസ പ്രസംഗം നടത്തി.
ഇൻസ്പെക്ടർ ടി.ജി ഷാജു സ്വാഗതവും ഡിസ്ട്രിക്ട് സെക്രട്ടറി ബേസിൽ വി ജോസ് നന്ദിയും രേഖപ്പെടുത്തി.
ഭക്തിപ്രമേയം, അനുശോചനപ്രമേയം, മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐഖ്യദാർഢ്യപ്രഖ്യാപനം എന്നിവ നടത്തി. തുടർന്ന് നടന്ന ടോക്ക് ഷോയ്ക്ക് ടി.ജി സജി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *