May 20, 2024

പ്രളയക്കെടുതി; സർക്കാർ അടിയന്തിര സമാശ്വാസ സഹായം അനുവദിക്കണം – ഡി .സി .സി പ്രസിഡൻ്റ്

0
Img 20230724 182653.jpg

കൽപ്പറ്റ:
ജില്ലയിൽ കാലവർഷം അതിരൂക്ഷമായ സാഹചര്യത്തിൽ
സർക്കാർ അടിയന്തിര സമാശ്വാസ സഹായം അനുവദിക്കണമെന്ന്
ഡി .സി .സി പ്രസിഡൻ്റ്
എൻ.ഡി അപ്പച്ചൻ പ്രസ്താവനയിൽ അറിയിച്ചു.
 വെള്ളപ്പൊക്കവും അനുബന്ധ ദുരിതങ്ങളിൽപെട്ട് ബഹുഭൂരിപക്ഷം ആദിവാസികളും കർഷകരും സാധാരണക്കാരും മഴക്കെടുതിയിൽ കഷ്ടപ്പെടുകയാണ്. നിരവധി ആദിവാസി കുടിലുകളില്‍ വെള്ളം കയറിയത് മൂലം കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിയിലാണ്. മഴക്കെടുതിയിൽ ദിവസങ്ങളായി ആദിവാസി കുടുംബങ്ങൾ കടുത്ത പട്ടിണിയിലുമാണ്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്താൽ മൂടപ്പെട്ടു. കൃഷികള്‍ നശിച്ചു. റേഷൻ കടകളിൽ നിന്ന് സൗജന്യ റേഷൻ ലഭിക്കേണ്ട ഇവർക്ക് സാധാരണ കാർഡിലുള്ള റേഷൻ പോലും ലഭിക്കുന്നില്ല. സർക്കാർ അടിയന്തിരമായി ഇടപെട്ട് ആദിവാസികൾക്കും ദുരിതബാധിതർക്കും സൗജന്യ റേഷൻ നൽകുകയും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവരെ അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് സംരക്ഷണം നൽകുകയും ചെയ്യണം. സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടവും കാണിക്കുന്ന അലംഭാവം വെടിഞ്ഞ് വയനാടിനായി അടിയന്തിര സമാശ്വാസ ദുരിതനിവാരണ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ അതാത് പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും
 എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി ദുരിതബാധിതർക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും അവര്‍ക്ക് സഹായങ്ങൾ നൽകണമെന്നും അദ്ദേഹം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *