August 26, 2026

പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല :മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു

0
eiVFZ6N58514.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇനി മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തില്ല.
2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്ക് ധരിക്കാതായി. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും ഉയർന്നപ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഓർമിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകൾ പിൻവലിച്ചത്. 500 രൂപയാണു മാസ്ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *