August 3, 2026

കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 25000 രൂപ പിഴയും

0
IMG_20230726_184500.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : 2018 ഡിസംബർ മാസം മാനന്തവടി ടൗണിൽ വെച്ച് 1.150 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തളങ്ങൂർ കാസർഗോഡ് സ്വദേശി അഹമ്മദ് അജീർ എന്നയാൾക്ക് കൽപ്പറ്റ അഡീഷണൽ സെഷൻസ് (എൻ ഡി പി എസ് സ്പെഷ്യൽ )കോടതി രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു .നാർക്കോർട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത്. കേസിൽ കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത് എക്സൈസ് എൻഫോഴ്സ്മെൻ്റ ആൻ്റ് ആൻ്റീനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി .ജി .രാധാകൃഷ്ണൻ ആണ് . കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അസി.എക്സൈസ് കമ്മീഷണർ ആയിരുന്ന രാജശേഖരൻ .എൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.യു.സുരേഷ്കുമാർ ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *