എന്റെ കൽപ്പറ്റ 2043 നഗരാസൂത്രണ വികസന സെമിനാര്‍ നടത്തി
കൽപ്പറ്റ:
നഗരസഭയുടെ ലഭ്യമായ വിഭവങ്ങളും മനുഷ്യശേഷിയും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസന ലക്ഷ്യത്തില്‍ ഊന്നി ഇരുപത് വര്‍ഷത്തേയ്ക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി 'ഗൂഡലായ്ക്കുന്നിൽ നടന്ന വികസന സെമിനാർ നഗര സഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗര സഭാ വൈസ് ചെയർമാൻ കെ. അജിത അധ്യക്ഷത വഹിച്ചു. നഗര സഭാ സെക്രട്ടറി അലി അസഹർസ്വാഗതം പറഞ്ഞു. ടൗൺ ഡോ. ആതിര രവി, രഞ്ജിത്ത് കെ എസ് എന്നിവർ മാസ്റ്റ പ്ലാൻ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ അവതരിപ്പിച്ചു. ശേഷം നടന്ന ചർ യി ൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ പൊതുജനങ്ങൾ തുടങ്ങിയവർ കല്പറ്റയുടെ വികസനത്തിനായി നഗരവികസനം, വികസന പദ്ധതികള്‍, ഗതാഗത സൌകര്യം. പാര്ക്കിംഗ്, പാര്പ്പിടം, കുടിവെള്ളം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ തങ്ങളുടെ കാഴ്ചപ്പാടുകള് പങ്കുവെച്ചു. ഓഗസ്റ്റ് 15 വരെ നിര്‍ദ്ദേശങ്ങള്‍ നഗരസഭയിലോ ടൌണ്‍ പ്ലാനിങ് ഓഫീസിലോ നേരിട്ടോ masterplanwyd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്.
Leave a Reply