June 13, 2026

അമ്മയുടെയും മകളുടെയും മരണത്തിന് ഉത്തരവാദിയായ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം : യൂത്ത് കോണ്‍ഗ്രസ്

0
IMG_20230727_104211.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ:
ഗര്‍ഭിണിയായ ദര്‍ശനയുടെയും, കുട്ടിയുടേയും മരണത്തില്‍ ഉത്തരവാദികളായ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. പലതവണ ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിക്കുകയും, സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്ന വിവരം 2022 മാര്‍ച്ചില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ ദര്‍ശന കൊടുത്ത പരാതിയിലുണ്ട്. പരാതി പരിഹരിക്കാതെ ഭര്‍തൃവീട്ടുകാരുടെ സ്വാധീനത്താല്‍ ഉദാസീനത കാണിച്ച കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഒളിവില്‍ കഴിയുന്ന ഓംപ്രകാശിനെയും കുടുംബത്തെയും ഇതുവരെയും പിടികൂടാത്തത് പോലീസിന്റെ വീഴ്ചയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 
കുറ്റവാളികളെ പോലീസ് സംരക്ഷിക്കുന്നതായി സംശയിക്കുന്നതായും, ഇനിയും കുറ്റക്കാരെ പുറത്ത്‌കൊണ്ടുവരാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കണിയാമ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് സജീവ് ചോമ്മാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി താരീക്ക് കടവന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ആഷിക് മന്‍സൂര്‍ ,ജനറല്‍ സെക്രട്ടറി മുത്തലിബ്പഞ്ചാര, സുഹൈല്‍ കെ എം , നന്ദന്‍ കവല ,നീനു സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *