November 2, 2026

സുരേന്ദ്രൻ്റെ ദാരുണാന്ത്യം ;ചുരുളഴിയാതെ ദുരൂഹത

0
IMG_20230728_091551.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :പുല്ലരിയാൻ പോയ കർഷകൻ 
ചീരാംകുന്ന് മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ (55) ദാരുണാന്ത്യത്തിൻ്റെ ദുരൂഹത വർധിക്കുന്നു. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് സൂചന. ഏതോ ജീവി ഭർത്താവിനെ വലിച്ചിഴച്ച് പുഴയിലേക്ക് കൊണ്ട് പോയി എന്ന് ഭാര്യ ഷൈലജ പറയുന്നു.മുതല യോ ചീങ്കണ്ണിയോ ആവാം ഇതെന്ന് അനുമാനത്തിലായിരുന്നു അധികൃതരും നാട്ടുകാരും.
 മുതല ആക്രമിച്ചതിന്റെ അടയാളങ്ങൾ പ്രത്യക്ഷത്തിൽ കാണാത്തതും ശരീരത്തിൽ ഒറ്റനോട്ടത്തിൽ മറ്റ് മുറിവുകളില്ലാത്തതുമാണ് ദുരൂഹത വീണ്ടും വർധിപ്പിക്കുന്നത്. ക്ഷീര കർഷകനായ സുരേന്ദ്രൻ്റെ കുടുംബം കഠിനാധ്വാനികളാണ്. നാട്ടുകാരുമായി ഊഷ്മള ബന്ധവും സൂക്ഷിച്ചിരുന്നു.
കാണാതായ സ്ഥലത്തുനിന്ന് നാലുകിലോമീറ്റർ അകലെനിന്ന് കണ്ടെത്തിയത്.  ബുധനാഴ്ച ഉച്ചയ്ക്കാണ് വീടിനുസമീപത്തെ പുഴയിൽ ഇദ്ദേഹത്തെ കാണാതായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. പുല്ലരിയാൻപോയ ഭാഗത്തായി വലിച്ചിഴച്ചപോലുള്ള പാടുകളും അജ്ഞാതജീവിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും ദുരൂഹമായി അവശേഷിക്കുകയാണ്
പുല്ലരിയാൻപോയ സുരേന്ദ്രനെ കാണാതായതിനെത്തുടർന്ന് ബുധനാഴ്ച വൈകീട്ട് ആറരവരെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെമുതൽ എൻ.ഡി.ആർ.എഫ്., തുർക്കി ജീവൻരക്ഷാസമിതി, അഗ്നിരക്ഷാസേന, പൾസ് എമർജൻസി ടീമംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിരുന്നു.
ചീരാംകുന്ന് ഗാന്ധിനഗറിനു സമീപത്തെ ചെക്ക്ഡാമിനടുത്തുനിന്ന് തുർക്കി ജീവൻരക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. ഗാന്ധിനഗറിൽനിന്ന് മലക്കാട് അമ്പലത്തിനടുത്തേക്ക് പോകാൻ താത്‌കാലികമായി നിർമിച്ച പാലത്തിനടുത്തായിരുന്നു മൃതദേഹം. പാലം തകർന്നുകിടക്കുന്നതിനടുത്ത് ആഴക്കൂടുതലുള്ള ഭാഗത്തായിരുന്നു വെള്ളത്തിനടിയിൽ മൃതദേഹം കിടന്നിരുന്നത്.
വീടിനുസമീപത്തുനിന്നും 100 മീറ്റർ മാറി സുരേന്ദ്രന്റേതെന്നു കരുതുന്ന വസ്ത്രങ്ങൾ ബുധനാഴ്ച തിരച്ചിലിനിടെ കണ്ടെടുത്തിരുന്നു.
എന്നാൽ, ഈ വസ്ത്രങ്ങൾ അഴിച്ചുവെച്ചതിനു ശേഷമാണ് ഭർത്താവ് പുല്ലരിയാൻ പോയതെന്ന് ഭാര്യ ഷൈലജ പറഞ്ഞു. അജ്ഞാതജീവി വലിച്ചിഴച്ചതെന്നു പറഞ്ഞ ഭാഗവും സമീപത്തുനിന്ന് കഴുത്തുഭാഗം കീറിയ ഷർട്ട് കണ്ടെത്തിയതും അജ്ഞാതജീവി മുതലയാവാം എന്ന സംശയം ബലപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് പോലിസിന്റെ സയന്റിഫിക് വിഭാഗവും സ്ഥലത്ത് പരിശോധനനടത്തിയിരുന്നു. ധരിച്ചിരുന്ന ഷർട്ടും അടിവസ്ത്രവും ശരീരത്തിൽതന്നെ ഉണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി പദം സിങ്, ഡിവൈ.എസ്.പി. അബ്ദുൾ ഷെരീഫ്, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മീനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
ശരത് (റെയിൽവേ, കൂനൂർ), രാഹുൽ എന്നിവരാണ് സുരേന്ദ്രന്റെ മക്കൾ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *