ദർശനയുടെ ഭർത്തൃവീട്ടുകാരുടെ മുൻകൂർ ജാമ്യഹർജി തള്ളി
കല്പറ്റ : യുവതിയും അഞ്ചു വയസുകാരിയും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ
ദർശനയുടെ ഭർത്തൃവീട്ടുകാരുടെ മുൻകൂർ ജാമ്യഹർജി തള്ളി.
വെണ്ണിയോട് ജൈൻ സ്ട്രീറ്റിലെ അനന്തപുരി ഓംപ്രകാശിന്റെ ഭാര്യ ദർശനയും അഞ്ചുവയസ്സുകാരിയായ മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്തൃവീട്ടുകാർ നൽകിയ മുൻകൂർ ജാമ്യഹർജി വയനാട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ദർശനയുടെയും മകളുടെയും മരണത്തിൽ ദർശനയുടെ കുടുംബം ഭർത്തൃവീട്ടുകാർക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് ഭർത്തൃ കുടുംബം ഒളിവിൽപോവുകയും മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയുംചെയ്തത്.
കല്പറ്റ ഡിവൈ.എസ്.പി. ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ 13-നാണ് ദർശന മകളെയുംകൊണ്ട് പുഴയിൽച്ചാടിയത്.





Leave a Reply