November 4, 2026

ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിൽ സര്‍ക്കാര്‍ ഇടപെടണം ; കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

0
20230803_155337.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഓണം പ്രമാണിച്ച് മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്ന ഉപയോഗ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജി ജയപാല്‍ ആവശ്യപ്പെട്ടു.അസോസിയേഷന്റെ വയനാട് ജില്ലാ പ്രവര്‍ത്തനയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.മാര്‍ക്കറ്റിലെ വിലവര്‍ദ്ധനവ് ഹോട്ടല്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്സാമൂഹിക വിരുദ്ധരുടെ ആക്രമണവും വര്‍ദ്ധിച്ചുവരികയാണ്.വ്യവസായ മേഖലയായ ഹോട്ടല്‍ നിലനില്‍ക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുവയനാട് ജില്ലാ പ്രസിഡണ്ട് ബിജു മന്ന അധ്യക്ഷത വഹിച്ചു.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സി ബിജുലാല്‍,സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ സുഗുണന്‍, സംസ്ഥാന സെക്രട്ടറി അനീഷ് ബി നായര്‍, ജില്ലാ സെക്രട്ടറി യു സുബൈര്‍, ജില്ലാ ട്രഷറര്‍അബ്ദുറഹിമാന്‍ പ്രാണിയത്ത്, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് മുജീബ് ചുണ്ട, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസ്ലം ബാവ, അബ്ദുല്‍ഗഫൂര്‍ സാഗര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *