October 9, 2026

സൗജന്യ കർക്കിടക കഞ്ഞി വിതരണം ചെയ്തു

0
20230803_155516.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :വെള്ളമുണ്ട ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും കുടുംബശ്രീയും ഗവ.ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ചേർന്ന് നടത്തുന്ന വയോജനങ്ങൾക്കുള്ള സൗജന്യ 
കർക്കടക ഔഷധകഞ്ഞി വിതരണം ചെയ്തു. വിതരണ  ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. എബി ഫിലിപ്പ്,സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന ഷാജി,മംഗലശ്ശേരി നാരായണൻ, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്,പി. കെ അന്ദ്രു, എം.മോഹനകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഡോ ജനിത കെ ജയൻ, ഡോ ശരണ്യ എന്നിവർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.
വെള്ളമുണ്ട എട്ടേനാൽ പകൽവീട്ടിൽ വച്ച് സംഘടിപ്പിച്ച പരിപാടി വയോജനങ്ങളുടെ സ്നേഹ സംഗമായി തീർന്നു.
ഔഷധകഞ്ഞി കുടിച്ച് വിശേഷങ്ങൾ പങ്ക് വെച്ച് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി മാറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *