ഓണം ഖാദിമേള 30% റിബേറ്റില്‍ പനമരത്ത് ആരംഭിച്ചു
പനമരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള പനമരത്ത് ആരംഭിച്ചു.ഓഗസ്റ്റ് 28 വരെ ഖാദി തുണിത്തരങ്ങള്‍ 30% റിബേറ്റില്‍ ലഭ്യമാണ്. പനമരം ഖാദി ഗ്രാമസൗഭാഗ്യയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. എം. ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഖാദിബോര്‍ഡ് പ്രൊജക്റ്റ് ഓഫീസര്‍ പി. സുഭാഷ്, കെ. രതീഷ്, ഡോ. റെയ്സ തുടങ്ങിയവര്‍ സംസാരിച്ചു. ജോണ്‍ മാത്യു ആദ്യ വില്‍പ്പന സ്വീകരിച്ചു. ഓണം മേളയോടാനുബന്ധിച്ചു പ്രത്യേക സമ്മനാപദ്ധതിയുമുണ്ട്.






Leave a Reply