കെ.സി.വൈ.എം കൊമ്മയാട് യൂണിറ്റ് പാലിയേറ്റീവ് കെയര്‍ ഉപകരണ യൂണിറ്റിന് തുടക്കം കുറിച്ചു
കൊമ്മയാട്: ഇടവകയുടെ ചുറ്റുപാടും ആരോഗ്യപരമായി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക അവര്‍ക്കൊരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെസിവൈഎം കൊമ്മയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ഉപകരണ യൂണിറ്റിന് ആരംഭം കുറിച്ചു. ഇടവകയില്‍ നിന്നുമുള്ള പല വ്യക്തികളുടെ സഹകരണത്തോടെയാണ് ഇത്തരത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂണിറ്റ് ഡയറക്ടര്‍ ഫാ.ബിനുവടക്കേല്‍ കെസിവൈഎം പ്രസിഡന്റ് അമല്‍ മുണ്ടങ്ങാട്ടില്‍ നിന്ന് ഉപകരണങ്ങള്‍ ഇടവക്കുവേണ്ടി ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു. വാക്കര്‍, എയര്‍ ബെഡ്, വോക്കിങ് സ്റ്റിക്ക്, തുടങ്ങിയ വസ്തുക്കള്‍ ആണ് ആദ്യ ഘട്ടം എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്നും വിവിധങ്ങളായ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. ദ്വാരക മേഖല പ്രസിഡന്റ് അജയ് ജോയ് , രൂപത ട്രഷറര്‍ ബിബിന്‍ പിലാപ്പിള്ളി, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.





Leave a Reply