June 20, 2026

കെ.എസ്‌.കെ.ടി.യു മാനന്തവാടി ടൗണ്‍ മേഖല സമ്മേളനം സംഘടിപ്പിച്ചു

0
20230807_100846.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കെഎസ്‌കെടിയു മാനന്തവാടി ടൗണ്‍ മേഖല സമ്മേളനം മാനന്തവാടി മില്‍ക് സൊസൈറ്റി ഹാളില്‍ നടന്നു. കെഎസ്‌കെടിയു വയനാട് ജില്ലാ കമ്മിറ്റി അംഗം പി.കെ ബാലസുബ്രഹ്‌മണ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് കെ കെ സധു അധ്യക്ഷനായിരുന്നു. മാനന്തവാടി ടൗണ്‍ മേഖലയിലെ രേഖയില്ലാത്ത ഭൂമികള്‍ക്ക് പട്ടയം അനുവദിക്കുക, പ്രദേശത്തെ വന്യ മൃഗ ശല്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. മേഖല സെക്രട്ടറി കെ എം സലീം സ്വാഗതം പറഞ്ഞു. പ്രസീത പ്രദീപന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *