June 20, 2026

രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് ; വയനാടിന്റെ ടൂറിസം രംഗത്തിന് പ്രതീക്ഷകൾ ഉയരുന്നു ; വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്

0
ei46E0S1301.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചതന്നും വീണ്ടും എംപി തിരിച്ചെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുകയാണെന്നും വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് അഭിപ്രായപ്പെട്ടു.അറിയപ്പെടാതിരുന്ന വയനാട് ഇന്ന് ലോക മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടി.
കോവിഡിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, നോർത്ത് ഇന്ത്യയിൽ നിന്നും ഒട്ടേറെ സഞ്ചാരികളാണ് വയനാടിനെ തേടിയെത്തുന്നത്. രാത്രിയാത്ര നിരോധനം റദ്ദാക്കലും റയിൽവേ എന്ന സ്വപ്നവും ബാക്കിയാണ്. ഈ വിഷയത്തിലും എംപിയുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങൾ. പ്രവീൺ വി രാജ്,സുരേഷ് ബാബു, ഷൈൻ ഫ്രാൻസിസ്,കെ വി വിനീത് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *