June 20, 2026

മുലയൂട്ടൽ വാരാചാരണം സംഘടിപ്പിച്ചു

0
IMG_20230807_170405.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
കുടുംബശ്രീ മിഷന്റെയും, വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും, നേതൃത്വത്തിൽ മാനന്തവാടി താന്നിക്കാൽ നടവയൽ കോളനിയിൽ മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർ പേഴ്സൻ ബബിത രഞ്ജിത് സ്വാഗതം അർപ്പിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി 19 ആം വാർഡ് കൗൺസിലർ സുനിൽ കുമാർ അധ്യക്ഷനായിരുന്നു. മാനന്തവാടി മുൻസിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിബിൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുംബ ശ്രീ റിസോഴ്‌സ് പേഴ്സണൽ വിജി നന്ദി അർപ്പിച്ചു. ഡോ അരുൺ ബേബി മുലപ്പാൽ വർധിപ്പിക്കുന്ന സിദ്ധ ആരോഗ്യ പാചകങ്ങളായ എള്ള് ഉരുണ്ട, പൂണ്ടുപ്പാൽ, വെന്തയ കഞ്ഞി, ഉഴുന്ത് കളി, സോമ്പ് കഞ്ഞി, മുരിങ്ങ കീര സൂപ്പ്,പപ്പാളി കായ്ക്കൂട്ട്,സുറാമീൻ പുട്ട് എന്നിവയെ കുറിച്ച് ക്ലാസ്സുകളെടുത്തു.സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ സിത്താര പർവീൺ, അരുൺ ജോസ്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *