August 3, 2026

മൊതക്കര ജി.എൽ.പി സ്കൂളിൽ ‘തൂവാല സ്പർശം’ സംഘടിപ്പിച്ചു

0
eiAOWE614431.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൊതക്കര:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന
'തൂവാല സ്പർശം' പദ്ധതി
മൊതക്കര ജി.എൽ.പി
 സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. 
വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസും നടത്തി.
ഹെഡ്മാസ്റ്റർ എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
സദ്ഗമയ ജില്ലാ കൺവീനവർ 
ഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.മിനിമോൾ പി.ജെ, സുമ ടി.എ, മേരി കെ.എ,ഷിൽജ കെ. ആർ 
തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *