August 3, 2026

മെഗാ കേശദാന ക്യാമ്പ് ആഗസ്റ്റ് 15ന് മീനങ്ങാടിയിൽ

0
eiW5BYR14636.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ക്യാന്‍സര്‍ രോഗ ബാധിതര്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മുടി ശേഖരിക്കുന്നതിനായി മെഗാ കേശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മീനങ്ങാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ ആഗസ്റ്റ് 15ന് ഉച്ചയ്ക്ക് ശേഷം 2.30ന് മീനങ്ങാടി അമ്പലപ്പടി പാല്‍ സൊസൈറ്റി ഹാളിലാണ് ക്യാമ്പ് നടക്കുകയെന്ന് പ്രകാശ് പ്രാസ്‌കോ, രാഹുല്‍ പ്രദീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എണ്ണമയമില്ലാത്ത 12 ഇഞ്ച് നീളമുള്ള മുടിയാണ് ക്യാംപില്‍ സ്വീകരിക്കുക. കാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യമായി വിഗ്ഗ് നല്‍കുന്ന തൃശൂര്‍ അമല കാന്‍സര്‍ ആശുപത്രിക്കാണ് ശേഖരിക്കുന്ന മുടി കൈമാറുക. ക്യാംപില്‍ കാന്‍സര്‍ ബാധിച്ച് സ്തനം നീക്കം ചെയ്തവര്‍ക്ക് നിറ്റഡ് നോക്കേഴ്സ് സൗജന്യമായി വിതരണവും ചെയ്യും. ക്യാംപ് നാടന്‍പാട്ട് കലാകാരന്‍ സുബ്രമണ്യന്‍ ആചാരി ഉദ്ഘാടനം ചെയ്യും. ക്യാംപില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് 9847291128, 9745408234 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.ഉഷാ രാജേന്ദ്രന്‍, ഡോ.ബ്രിജിത്ത് ജോസഫ്, കെ.കെ സജിത സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *