August 26, 2026

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം തുടങ്ങി

0
eiC4TTP16076.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുള്ളൻകൊല്ലി : മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യഞ്ജം 5.0 യുടെ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി.കെ. വിജയന്‍ നിര്‍വഹിച്ചു. ശശിമല ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. തോമസ് മാത്യു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി സുധീഷ, മഞ്ജുഷ, ജെ.പി.എച്ച്.എന്‍മാരായ ഗ്രേസി ജോണ്‍ റെയ്ച്ചല്‍ സാമുവല്‍, സി.എസ് ആതിര, വിവിധ വാര്‍ഡുകളിലെ ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത്തല  ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വസന്ത അധ്യക്ഷത വഹിച്ചു. എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി കിഷോര്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സുരേഷ് മാസ്റ്റര്‍, ജെ.പി.എച്ച്.എന്‍ റിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *