അക്ഷരോത്സവം വർണ്ണോത്സവം സംഘടിപ്പിച്ചു
പുൽപ്പള്ളി: കബനിഗിരി നിർമല ഹൈസ്കൂളിൽ കലോത്സവത്തോടനുബന്ധിച്ചു നടത്തിയ അക്ഷരോത്സവം, വർണ്ണോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരനും പെരിക്കല്ലൂർ ഗവ. ഹൈസ്ക്കൂൾ പ്രധാനാധ്യാപകനുമായ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. “എല്ലാവരും എഴുതുന്നു എല്ലാവരും വരയ്ക്കുന്നു ” എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടിയിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും സാഹിത്യരചനയ്ക്കും, ചിത്രരചനയ്ക്കും അവസരമൊരുക്കി. ഉപന്യാസം, കഥ, കവിത, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, ജലച്ചായം ഇനങ്ങളിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. ഹെഡ്മാസ്റ്റർ എൻ.യു. ടോമി അധ്യക്ഷത വഹിച്ചു. ബെന്നി.കെ.ജെ, ബിനു. എം.ടി, സിസ്റ്റർ റോസ്മിൻ, അയോണ ഹെലൻ മാത്യൂസ്, ഷാജി സി.സി തുടങ്ങിയവർ സംസാരിച്ചു. ഷിനോജ് പാപ്പച്ചൻ, റെമിഷ് . എം.എ, ജോർജ് പി.വി നേതൃത്വം നൽകി.






Leave a Reply