September 13, 2026

പൊതുമരാമത്ത് റോഡിന്റെ സ്ഥലവും തോടിന്റെ സ്ഥലവും കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നതായി പരാതി

0
20230808_104811.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയില്‍ പൊതുമരാമത്ത് റോഡിന്റെ സ്ഥലവും തോടിന്റെ സ്ഥലവും കയ്യേറികെട്ടിടം നിര്‍മ്മിക്കുന്നതായി പരാതി. സ്ഥലം കയ്യേറിയുള്ള കെട്ടിട നിര്‍മാണം തടയണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്ന് ചെറ്റപ്പാലം ജനകീയ സമിതി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്താണ് പൊതുമരാമത്തിന്റെ സ്ഥലവും തോടിന്റെ ഭൂമിയും കൈയ്യേറിയുള്ള കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതെന്നും,നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തി നടത്തുന്ന നിര്‍മ്മാണത്തിനെതിരെ  പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.പതിറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ട് പാലങ്ങള്‍ക്ക് നടുവിലാണ് കെട്ടിടം ഉയരുന്നത്. അതെ സമയം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വ്വയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.ഒരു ഭാഗം പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം അപകട ഭീഷണിയിലായതിനെ തുടര്‍ന്ന്മറുഭാഗത്ത് പുതിയ പാലവും നിര്‍മ്മിച്ചിരുന്നു.ഇരു പാലത്തിനുമരികെ പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ളതും പുഴ പുറമ്പോക്ക് കൈയേറിയുമാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നത്. ആറ് സെന്റിന്റെ രേഖയില്‍ ഏകദേശം പത്ത് സെന്റിലധികം സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും മന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പത്രസമ്മേളനത്തില്‍ പുളിക്കൂല്‍ അബ്ദുറഹിമാന്‍, പുത്തന്‍തറ നൗഷാദ്, കെ.ബാലന്‍,നി സാം ചില്ലു എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *