September 13, 2026

ഹിരോഷിമ ദിനം ആചരിച്ചു.

0
IMG-20230808-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി സെന്റ് : തോമസ് എ.യു.പി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു.

 ഹെഡ്മാസ്റ്റർ ജോൺസൺ കെ. ജി യുടെ നേതൃത്വത്തിൽ ഹിരോഷിമ ദിന
 പരിപാടികൾ നടന്നു.പരിപാടിയിൽ അർച്ചന പി.എസ് സ്വാഗതം പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥിയും, ഹിസ്റ്ററി അധ്യാപകനുമായ ആന്റണി എം. എം പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട്, 
ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യം വിവരിക്കുകയും, യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും സഡാക്കോ കൊക്കുകൾ സഡാക്കോ സൊസാക്കിയുടെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്രൗണ്ടിൽ ഒത്തുകൂടി. പ്രധാന അധ്യാപകനും സ്കൂൾ ലീഡറും ചേർന്ന് വിദ്യാർത്ഥി കൾ പേപ്പറുകൾ കൊണ്ട് നിർമ്മിച്ച സഡാക്കോ കൊക്കു കളെ വാനിൽ പറത്തി ഹിരോഷിമ ദിനം ആചരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *