ഗ്യാനേഷ്‌കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച്
കൽപ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ദില്ലിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടത്തുന്ന ശക്തമായ പ്രക്ഷോഭ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജില്ലാ യു ഡി എഫ് കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മന്ത്രി ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഭരണഘടന അനുശാസിക്കും വിധം വോട്ടവകാശം നേടാനും അത് സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും പൗരന് അവകാശമുണ്ടെന്നിരിക്കെ, അത് അട്ടിമറിച്ച് അധികാരം കവർന്നെടുക്കാൻ ബി ജെ പിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ മാന്യതയുണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോകണമെന്ന് മന്ത്രി ടി സിദ്ധിഖ്. ഗ്യാനേഷ്‌കുമാർ രാജിവെക്കും വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ചെയർമാൻ ഇൻ ചാർജ് ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ് ടി.ജെ ഐസക് മുഖ്യ പ്രഭാഷണം നടത്തി. എം ൽ മാരായ ഐ സി ബാലകൃഷ്ണൻ, ഉഷ വിജയൻ, യു ഡി എഫ് കൺവീനർ എച്ച് ബി പ്രദീപ് , നേതാക്കളായ കെ എൽ. പൗലോസ്, എം.സി സെബാസ്റ്റ്യൻ, എൻ.ഡി അപ്പച്ചൻ, റസാഖ് കല്പറ്റ , പി.കെ. ജയലക്ഷ്മി, പി.പി ആലി, ജോസഫ് കളപ്പുര, ടി വി രഘു, ബൈജു ഐസഖ്,ഒ.വി.അപ്പച്ചൻ എം. എ. ജോസഫ്, എം. ജി. ബിജു, പി.കെ. അബ്ദുൾ റഹ്‌മാൻ, പി.പി. അ യൂബ്, എൻ . കെ. വർഗീസ്, ഡി. പി. രാജശേഖരൻ ,സലിം മേമന , പടയൻ അമ്മദ്, അബ്ദുള്ള മാടക്കര പ്രസംഗിച്ചു.കൽപ്പറ്റ മുൻസിപ്പാലിറ്റി ഓഫീസ് പരിസരത്തു നിന്നും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചുള്ള ചടങ്ങോടെ സമാപിച്ചു. പ്രകടനത്തിന് നിസ്സി അഹമ്മദ്, ശോഭന കുമാരി ബീന ജോസ് , ഗിരീഷ് കല്പറ്റ ടി മൊയ്തു നേതൃത്വം നൽകി.




Leave a Reply