തപാൽ സേവനങ്ങളെക്കുറിച്ച് നേരിൽ കണ്ടറിഞ്ഞു; പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വിദ്യാർത്ഥികൾ
മാനന്തവാടി: കേട്ടറിവ് മാത്രമുള്ള തപാൽ വകുപ്പിനെ കുറിച്ചും. തപാൽ സേവനങ്ങളെ സംബന്ധിച്ചും നേരിൽ കണ്ട് മനസ്സിലാക്കുന്നതിനായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വിദ്യാർത്ഥികൾ. ദേശീയ തപാൽ ദിനത്തോടനുബന്ധിച്ചാണ് കൂളി വയൽ. സൈൻ ഐ എ എഫ് എ സി ലെ വിദ്യാർത്ഥികൾ മാനന്തവാടി മേഖല പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്.
സ്ഥാപനത്തിലെ മുപ്പതോളം വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത് . സാങ്കേതിക വിദ്യ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തലമുറകളുടെ പഴക്കമുള്ള പോസ്റ്റൽ സംവിധാനത്തെ കുറിച്ച് മനസ്സിലാക്കാന്നും അടുത്തറിയാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. പോസ്റ്റൽ ദിനത്തിൻ്റെ ഭാഗമായി മുഴുവൻ ജീവനക്കാർക്കും വിദ്യാർത്ഥികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
പോസ്റ്റ് മാസ്റ്റർ ശാലിനി, പോസ്റ്റൽ അസിസ്റ്റൻ്റ് ഭൂമിക, അസ്റുദ്ദീൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥിളെ പ്രതിനിധീ മിനാൽ മുഹമ്മദ്, അധ്യാപകരായ . മുഹ്യുദ്ദീൻ, ഷിജ്ലാസ്, റാഷിദ് എന്നിവർ നേതൃത്വം നൽകി,




Leave a Reply