June 20, 2026

വിദ്യാവസന്തം പ്രകാശനം ചെയ്തു

0
20230808_165924.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയിലെ സ്‌കൂള്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഭാഷാ പഠനം സുഗമമാക്കുന്നതിനായി തയ്യാറാക്കിയ പഠനസഹായി വിദ്യാവസന്തം നഗരസഭ ചെയര്‍മാന്‍ കെ എം തൊടി മുജീബ് എസ് കെ എം ജെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു.ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍പി. സരോജിനി ആശംസ പ്രസംഗം നടത്തി.വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായും തടയുന്നതിനായി നടന്നുവരുന്ന പദ്ധതികള്‍ക്കൊപ്പം നഗരസഭയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഭവന സന്ദര്‍ശന വാര്‍ഡ് തല സമിതികള്‍,ജന ജാഗ്രത സമിതികള്‍,എക്‌സൈസ് ജനമൈത്രി പോലീസ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ട്രൈബല്‍ പ്രമോട്ടേഴ്‌സ്, എന്നിവരെല്ലാം ചേര്‍ന്ന് ഇടപെടുന്നതിനും യോഗം തീരുമാനിച്ചു.പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ കെ ഷിബു മാസ്റ്റര്‍ വിശദീകരിച്ചു.മുനിസിപ്പല്‍ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ പി ടി സജീവന്‍ മാസ്റ്റര്‍ സ്വാഗതവും പി ആര്‍ റാലി ടീച്ചര്‍ നന്ദിയും പറഞ്ഞു. എക്‌സൈസ് സി ഐ ഷറഫുദ്ദീന്‍, ടി ഇ ഓ രജനീകാന്ത്  എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *