June 20, 2026

പ്രതിരോധ സദസ്സും സ്നേഹജ്വാലയും സംഘടിപ്പിച്ചു

0
20230810_095309.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംസ്കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിരോധ സദസും സ്നേഹജ്വാലയും സംഘടിപ്പിച്ചു. പരിപാടി അഡ്വ: എൻ. കെ വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി.മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ജിൽസൻ തൂപ്പുംകര,
പി.വി ജോർജ് , ജേക്കബ് സെബാസ്റ്റ്യൻ, ബിനു മാങ്കൂട്ടത്തിൽ, എ.സുനിൽ ,അശോകൻ ഒഴക്കോടി, ജിൻസ് ഫാന്റസി , ഒ.ജെ മാത്യു
മധു എടച്ചേന, എം.കെ ഗിരീഷ് കുമാർ , ഫ്രാൻസിസ് ബേബി, ഷിനു വടകര തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *