ലഹരി ഉപയോഗത്തിൽ പുല്‍പ്പള്ളി പഴശ്ശി രാജ കോളേജ് വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു
പുല്‍പ്പള്ളി: അച്ചടക്ക ലംഘനം നടത്തിയ പുല്‍പ്പള്ളി പഴശ്ശി രാജ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥിനികളെ കോളേജില്‍നിന്നും, കൂടാതെ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജിന് അപകീര്‍ത്തികരമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സല്‍പ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടികള്‍ പഴശ്ശി രാജ കോളേജില്‍ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരോ അല്ലെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കായി പോലീസ്, എക്‌സ് സൈസ് വിഭാഗങ്ങള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.






Leave a Reply