August 26, 2026

കലാലയ ജ്യോതി പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

0
ei03G8462044.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: സംസ്ഥാന വനിതാ കമ്മീഷന്‍ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന കലാലയ ജ്യോതി പദ്ധതിയുടെ ഭാഗമായി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൈബര്‍ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ മോഹന്‍ദാസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ എന്ന വിഷയത്തെ ആധാരമാക്കി പ്രമുഖ പരിശീലകന്‍ സൗമ്യേന്ദ്രന്‍ കണ്ണംവെള്ളി ക്ലാസ്സെടുത്തു.ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവികൃഷ്ണന്‍, പ്രധാനാധ്യാപകന്‍ ജോയ് വി.സ്‌കറിയ, റജീന ബക്കര്‍, പി.ടി. ബിജു, ടി.എല്‍ ലല്ലു, ടെല്‍മ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *