September 17, 2026

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിൽ ഓണാഘോഷം സംഘടിപ്പിച്ചു

0
IMG_20260826_111056
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അരപ്പറ്റ എസ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കേശവന്‍ നിര്‍വ്വഹിച്ചു. എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ അനുഷ്മാന്‍ പട്‌നയ്ക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ ശിഹാബുദ്ദീന്‍, യൂണിയന്‍ നേതാക്കളായ ടി. ഹംസ, ഗഗാറിന്‍, സുരേഷ് ബാബു, വേണു മാഷ്, യു. കരുണന്‍, ബി. ഡി. ദേവസ്യ, മേപ്പാടി എസ്. എച്ച്. ഒ. മിഥുന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷഫീഖ്, സംഗീത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ആഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ഫാക്ടറി വിഭാഗം ഒന്നാം സ്ഥാനവും നെടുംകരണ ഡിവിഷന്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. വനിതകളുടെ വടംവലി മത്സരത്തില്‍ നെടുമ്പാല ഡിവിഷന്‍ ഒന്നാം സ്ഥാനവും കടൂര ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി. വർണ്ണാഭമായ അത്തപ്പൂക്കള മത്സരത്തില്‍ നെടുമ്പാല ഡിവിഷൻ ഒന്നാം സ്ഥാനത്തിനും എന്‍. സി. ഡിവിഷന്‍ രണ്ടാം സ്ഥാനത്തിനും അർഹരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *