എൻ.എസ്.എസ്. എൻറോൾമെന്റ് ഡേ ആചരിച്ചു
കൽപ്പറ്റ : ഗവ. വി.എച്ച്.എസ്.എസ്. കൽപ്പറ്റ വി.എച്ച്.എസ്.ഇ. വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൻറോൾമെന്റ് ഡേ ആചരിച്ചു. പ്രിൻസിപ്പാൾ സിന്ധു ഡി.കെ. ഉദ്ഘാടനം ചെയ്തു. രണ്ടാം വർഷ വാളണ്ടിയേഴ്സ് ബാഡ്ജുകൾ കുത്തി നൽകി ഒന്നാം വർഷക്കാരെ സ്വീകരിച്ചു. രണ്ടാം വർഷ വാളണ്ടിയർ ലീഡർ കുമാരി റുസൈന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക കൽപ്പറ്റ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരായ ഗഫൂർ തനേരി, ഉമേഷ് എന്നിവർ ഏറ്റുവാങ്ങി. എൻ.എസ്.എസ്. ആർ.പി. ബൈജു വി ഓറിയന്റേഷൻ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി, ദേവകൃഷ്ണ ഡി., കനീഷ് സി.കെ., വാളണ്ടിയർ ലീഡേഴ്സായ ഗൗരി നന്ദ പി. പ്രബിൻ എ.കെ. എന്നിവർ സംസാരിച്ചു.






Leave a Reply