October 12, 2026

ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധവുമായി എസ്ഡിപിഐ

0
WhatsApp Image 2026-10-12 at 8.42.01 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്‌ഐആർ പ്രകാരം തയ്യാറാക്കിയ വോട്ടർപട്ടിക റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും നീതിപൂർവവും സുതാര്യവുമായി നടക്കേണ്ട പൊതുതെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്ന ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് 13 കോടിയോളം വോട്ടുകൾ വെട്ടിമാറ്റുന്നതിന് ഇടപെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എസ്‌ഐആർ പ്രകാരം തയ്യാറാക്കിയ മുഴുവൻ വോട്ടർപട്ടികയും റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്‌ഐആറിനെതിരെയും വോട്ടവകാശ സംരക്ഷണത്തിനായും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിഷേധക്കാർ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനായി സമരം ചെയ്യുന്നവരെ പോലീസ് ക്രൂരമായി മർദിച്ച് അടിച്ചമർത്തുന്ന നടപടി അപലപനീയമാണെന്നും വ്യക്തമാക്കി.

നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി., സെക്രട്ടറി സജീർ എം.ടി., ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി.കെ., ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ., ട്രഷറർ അലി എ.കെ, കമ്മിറ്റിയംഗങ്ങളായ കെ എസ് സകരിയ്യ, അബൂബക്കർ കെ എം, സുമയ്യ പി കെ, ആലി പി, ഖദീജ ടി തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *